പൊതുനിരത്തുകളിലെ ഫ്‌ളക്‌സുകള്‍ നീക്കംചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: ജനങ്ങള്‍ക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും അടിയന്തിരമായി നീക്കംചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇതിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രണ്ടു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് സംസ്ഥാന പൊലിസ് മേധാവിക്കും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും മാറ്റേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിനാണെന്ന് സംസ്ഥാന പൊലിസ് മേധാവി കമ്മിഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ഇതിന് പൊലിസ് സഹായം ആവശ്യപ്പെട്ടാല്‍ നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ലെ ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് പൊതുനിരത്തിലെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്‌ളക്‌സുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന കാര്യം നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. ഇവ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ വകുപ്പിനാണെന്നുപറഞ്ഞ് പൊലിസ് ഒഴിഞ്ഞുമാറരുതെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."