HOME
DETAILS
MAL
ഇസ്റാഈല്‍ കപ്പലിനു നേരെ ആക്രമണം അംബാസഡര്‍മാരെ വിളിച്ചുവരുത്തി ബ്രിട്ടനും ഇറാനും
backup
August 03 2021 | 04:08 AM
ലണ്ടന്‍: ഒമാന്‍ തീരത്തിനടുത്ത് ഇസ്റാഈലി ചരക്കുകപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇറാന് സ്ഥാനപതി മുഹ്സിന് ബഹര്വന്ദിയെ വിളിച്ചുവരുത്തി ബ്രിട്ടന്. ഇതില്‍ പ്രതിഷേധിച്ച് തെഹ്റാനിലെ ബ്രിട്ടിഷ് അംബാസഡറെ ഇറാനും വിളിച്ചുവരുത്തി.
ഡ്രോണ്‍ ആക്രമണത്തില്‍ ബ്രിട്ടിഷ് പൗരനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാന് പ്രതികരിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."