ലഹരിക്കടിമയായ പ്രതിയെ കീഴ്പ്പെടുത്താന്‍ പൊലിസിന് പൊതുജനങ്ങളുടെ സഹായം തേടാം; മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന പൊലിസ് മേധാവി
തിരുവനന്തപുരം: ലഹരിക്കടിമയായ അക്രമിയെ കീഴ്പ്പെടുത്താന്‍ പൊലിസുകാര്‍ക്ക് പൊതുജനങ്ങളുടെ സഹായം തേടാമെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം. സംസ്ഥാനത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വിശദമാക്കിയത്. കസ്റ്റഡിയിലെടുക്കുന്നവരെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സ്വതന്ത്ര്യമായി പെരുമാറാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഡോ. വന്ദനദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഇതുകൂടാതെ കസ്റ്റഡി പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും, ആക്രമണ സ്വഭാവമുള്ള കുറ്റവാളികളെ കീഴ്പ്പെടുത്താന്‍ പൊലിസ് സജ്ഞരായിരിക്കണമെന്നുമാണ് നിര്‍ദേശം.
മാത്രമല്ല കസ്റ്റഡിയിലെടുത്ത ഉടന്‍ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോവരുതെന്നും ആവശ്യമെങ്കില്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ജാമ്യം നല്‍കാം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."