നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ആറ് എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍
നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടരന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. വി.ശിവന്‍കുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് കേസില്‍ പ്രതികള്‍.
സഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മ്യൂസിസം പൊലീസില്‍ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുത്. 11 സാക്ഷികളുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ ബിജിമോള്‍ അടക്കമുള്ളവര്‍ നരേത്തെ രംഗത്തെത്തിയിരുന്നു. ഈ പരാതിയില്‍ പ്രത്യേക കേസെടുക്കാനുള്ള ശുപാര്‍ശയും ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."