ഔദ്യോഗിക പ്രഖ്യാപനം: തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ
ഔദ്യോഗിക പ്രഖ്യാപനം: തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം പിളര്‍ന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന - ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണ് തീരുമാനം.
ദേശീയ തലത്തിലും എന്‍ഡിഎയുമായി സഹകരണമില്ല. ഏകകണ്ഠമായാണ് തീരുമാനമെന്നും മുന്നണിയില്‍ ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസാമി അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കടുത്ത തീരുമാനം. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള പ്രശ്നളുടെ തുടക്കം. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുന്‍പ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടര്‍ന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."