ഒറ്റത്തവണ ചാര്‍ജില്‍ 438 കി.മീ പോകാം;ഇലക്ട്രിക്ക് എസ്.യു.വിന്റെ വിശേഷങ്ങള്‍ അറിയാം
ഇലക്ട്രിക്ക് വാഹന വിപണിയുടെ സുവര്‍ണകാലമാണ് ഇപ്പോള്‍. പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെക്കാള്‍ ജനങ്ങള്‍ ഇ.വി വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്.ജര്‍മ്മന്‍ അത്യാഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്യൂ ഈ മാസത്തിന്റെ അവസാനം ഒരു പുത്തന്‍ ഇലക്ട്രിക്ക് കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ix1 എന്ന് പേരിട്ടിരിക്കുന്ന ഈ കാര്‍ സെപ്റ്റംബര്‍ 28നാണ് കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ബി.എം.ഡബ്യുവിന്റെ ix എന്ന മോഡലിന് കീഴെയുള്ള മോഡലായിട്ടായിരിക്കും ix1 അവതരിപ്പിക്കപ്പെടുക. ഏകദേശം 70 ലക്ഷത്തോളം രൂപയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില വരുന്നത്.
ഡിസൈനിന്റെ കാര്യത്തില്‍ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി അതിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പിനോട് സാമ്യമുള്ളതാണ്. ഹണികോംബ് മെഷ് ഡിസൈന്‍ ഉള്ള ക്ലോസ്ഡ് ഗ്രില്ലുള്ള മുന്‍ഭാഗം മാത്രമാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാനാവുന്നത്. എന്നാല്‍ ഇവി സ്വഭാവം എടുത്തു കാണിക്കുന്നതിനായി മുന്നിലും പിന്നിലും ബമ്പറുകള്‍, ഡോര്‍ സില്‍സ്, ഹെഡ്‌ലൈറ്റുകള്‍ എന്നിവയില്‍ നീല ആക്‌സന്റുകള്‍ ലഭിക്കും.10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ഓള്‍ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ വോയിസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളില്‍ പെട്ടതാണ്.
പ്രസ്തുത വാഹനത്തിന് വെറും 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കും. പരമാവധി 180 കി.മീ വേഗതയിലാണ് വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുന്നത്. 64.7 kWh ലിഥിയംഅയണ്‍ ബാറ്ററി പായ്ക്കാണ് ബി.എം.ഡബ്യു ix1 പതിപ്പിന് ഉണ്ടായിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 438 കി.മീ ദൂരം വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. വെറും 30 മിനിട്ട് സമയം കൊണ്ട് വാഹനം 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാം.
Content Highlights:bmw ix1 electric suv launched soon in indian market
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."