ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല; അറിയിപ്പുമായി കമ്പനി
പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ തങ്ങളുടെ സേവനം നിര്‍ത്താന്‍ തീരുമാനിച്ചതായി വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യത, സുരക്ഷ, മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് എന്നിവ ലക്ഷ്യമിട്ടാണ് പഴയ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും തങ്ങളുടെ ആപ്പിന്റെ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ ലക്ഷ്യം വെച്ചാണ് കാലഹരണപ്പെട്ട ഒ.എസുകളില്‍ വാട്‌സാപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത്. ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒഎസിന്റെ 4.1നും അതിന് മുകളിലുമുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നുമാണ് വാട്‌സാപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഒക്ടോബര്‍ 24 ന് ശേഷം വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമാകുന്ന ഫോണുകള്‍
Nexus 7 (upgradable to Android 4.2)
Samsung Galaxy Note 2
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy S2
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3
Content Highlights:whatsapp to stop working on these phones
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."