HOME
DETAILS

ശൈലജക്കെതിരേ അന്വേഷണം

  
backup
October 14 2022 | 21:10 PM

%e0%b4%b6%e0%b5%88%e0%b4%b2%e0%b4%9c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരേ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഡിസംബർ എട്ടിന് ഹാജരാകാനാണ് ശൈലജയ്ക്ക് നോട്ടിസ് നൽകിയിരിക്കുന്നത്. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നടപടി സ്വീകരിക്കും.


യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്.
ശൈലജ, മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്.
ശൈലജയ്ക്കു പുറമേ അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവിസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് വീണ പരാതി നൽകിയത്.


കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി വീണ നൽകിയ പരാതിയിൽ ആരോപിക്കുന്നു. കേരളത്തിലുടനീളം മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം മെഡിക്കൽ സർവിസസ് കോർപറേഷനാണ്. എന്നാൽ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഖജനാവിനു വലിയ നഷ്ടമുണ്ടായി.


വിപണി നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളിൽനിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയത്. കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ ഒരു സ്വകാര്യ കമ്പനിക്ക് മുൻകൂറായി ഒൻപതു കോടി രൂപ അനുവദിച്ചു. കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കേരള മെഡിക്കൽ സർവിസ് കോർപറേഷൻ കംപ്യൂട്ടറിൽനിന്ന് മായ്ച്ച് കളഞ്ഞുവെന്നും വീണയുടെ പരാതിയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago