ഇപ്പോഴത്തെ മുന്‍ഗണന ഇടത് സര്‍ക്കാരിന് ചേര്‍ന്നതല്ല; സര്‍ക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം
ഇപ്പോഴത്തെ മുന്‍ഗണന ഇടത് സര്‍ക്കാരിന് ചേര്‍ന്നതല്ല; സര്‍ക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. സര്‍ക്കാരിന്റെ മുന്‍ഗണന മാറണം. ഇപ്പോഴത്തെ മുന്‍ഗണന ഇടത് സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുകയാണ് വേണ്ടത്. പണം തിരിച്ചു കൊടുക്കാതെ ജനസദസ്സ് നടത്തിയിട്ട് കാര്യമില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോദ് വിശദീകരണം തേടാനും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പരാതി അന്വേഷിക്കാനായി പാര്‍ട്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ നേരത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ കെകെ അഷ്‌റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."