HOME
DETAILS

ദേശീയ പൗരത്വ രജിസ്റ്റർ; വിവരശേഖരണം തുടങ്ങി കേന്ദ്രം

  
backup
October 14 2022 | 21:10 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bc-%e0%b4%b5

ന്യൂഡൽഹി • വിവാദങ്ങൾക്കും രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കും കാരണമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയാറാക്കുന്നതിന്റെ ആദ്യപടികൾക്കു തുടക്കമിട്ട് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന മരണ കണക്കുകൾ ദേശീയതലത്തിൽ ക്രോഡീകരിക്കുന്ന പദ്ധതിയായ നാഷനൽ ഡേറ്റ ബേസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കംകുറിച്ചു.


നാഷനൽ ഡേറ്റ ബേസ് തയാറാക്കാനുള്ള കാബിനറ്റ് നോട്ടും ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തുവന്നതോടെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
നിലവിൽ സംസ്ഥാന സർക്കാരുകളാണ് ജനന മരണ കണക്കുകൾ സൂക്ഷിക്കുന്നത്. പ്രാദേശിക രജിസ്ട്രാർമാർക്കാണ് ഇതിന്റെ ചുമതല. ഇതിനിടെയാണ് ആഭ്യന്തര മന്ത്രാലയം ഡേറ്റബേസ് പദ്ധതിക്കു തുടക്കമിട്ടത്. എൻ.ആർ.സി തയാറാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനസംഖ്യാ രജിസ്റ്റർ, വോട്ടർപട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ ബന്ധിപ്പിച്ച് ഒരൊറ്റ ഡേറ്റ ബേസിന്റെ ഭാഗമാക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. അത് സാധ്യമാക്കുന്ന രീതിയിൽ ജനന മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യാനും കാബിനറ്റ് ആലോചിച്ചിരുന്നു.
ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാർമാരുമായി ചേർന്നാകും ജനന മരണ രജിസ്റ്റർ പരിപാലിക്കുക. ആധാർ, റേഷൻ കാർഡ്, വോട്ടർ പട്ടിക, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ചുമതലയുള്ള വിവിധ ഏജൻസികളുമായി ചേർന്ന് പരിഷ്‌കരിക്കും.
എൻ.ആർ.സി താമസിയാതെ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ ഈ നീക്കങ്ങളെല്ലാം നടത്തുന്നത്. എൻ.ആർ.സി തയാറാക്കുന്നതിനു മുന്നോടിയായി ആധാറും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിക്കാനുള്ള നീക്കം എതിർപ്പിനെത്തുടർന്ന് നടപ്പാക്കിയിരുന്നില്ല. ഇത് സാധ്യമാകണമെങ്കിൽ ജനന പ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തിരുന്നു.


രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ പുറത്താക്കുന്നതിനുവേണ്ടിയാണ് എൻ.ആർ.സി നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എൻ.ആർ.സിയിൽ ഉൾപ്പെടാത്തവർ സ്വാഭാവികമായും പൗരൻമാരല്ലാതാവും. എന്നാൽ പൗരൻമാരല്ലാതാവുന്ന അമുസ്‌ലിംകൾക്ക് പൗരത്വം എളുപ്പമാക്കുന്ന വിധത്തിൽ പൗരത്വ നിയമ ഭേദഗതി (സി.എ.എ) കൊണ്ടുവന്നതിനാൽ എൻ.ആർ.സി പ്രത്യക്ഷത്തിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ചാണെന്ന ആരോപണം ശക്തമാണ്. 2015നു മുമ്പ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ അമുസ്‌ലിംകൾക്ക് പൗരത്വം നൽകുന്ന നിയമമായ സി.എ.എ 2019ലാണ് പാർലമെന്റ് പാസാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago