HOME
DETAILS
MAL
ഖത്തറിലെ മൂന്നു ലോകകപ്പ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം തുറക്കും
backup
August 03 2021 | 14:08 PM
ദോഹ: 2022 ലോകകപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ തുറക്കുന്നു. ഫിഫ അറബ് കപ്പിന്റെ ഭാഗമായാണ് മൂന്നു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുക.
അല്‍ഖോറിലെ അല്‍ബൈത്ത്, ദോഹ കോര്‍ണിഷിനോടു ചേര്‍ന്നുള്ള റാസ് അബൂ അബൂദ്, ദോഹ നഗരത്തിന് സമീപമായുള്ള അല്‍ തുമാമ എന്നീ മൂന്നു സ്റ്റേഡിയങ്ങളാണ് അറബ് കപ്പിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്നത്.
2022 ലോകകപ്പിലെ എട്ടു സ്റ്റേഡിയങ്ങളില്‍ ഈ മൂന്നു സ്റ്റേഡിയങ്ങളെ കൂടാതെ ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ലാണ് ഉദ്ഘാടനം ചെയ്യാനുള്ളത്. ആറു ലോക കപ്പ് സ്റ്റേഡിയങ്ങളിലായാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."