HOME
DETAILS

പാഠപുസ്തകത്തില്‍ തട്ടി എല്‍.ഡി.എഫ് സര്‍ക്കാരും; ഓണപ്പരീക്ഷ എത്തിയിട്ടും പുസ്തകമില്ല

  
backup
August 26 2016 | 00:08 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%8e

നാലുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണപ്പരീക്ഷ എത്താറായിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ അതേപ്രതിസന്ധി തന്നെയാണു ഇടതുസര്‍ക്കാരും നേരിടുന്നത്.
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അറുപത്തിനാലായിരം പുസ്തകങ്ങളാണ് ഇനി ആവശ്യമുള്ളത്. ഇവയുടെ അച്ചടിക്കായി ഈമാസം പതിനൊന്നിനു മാത്രമാണ് സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫിസര്‍ അച്ചടി ചുമതലയുള്ള കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിക്കു നിര്‍ദേശം നല്‍കിയത്. കുട്ടികളുടെ എണ്ണം വ്യക്തമായി തിട്ടപ്പെടുത്താതെ അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയതും സാധാരണഗതിയില്‍ പത്തുശതമാനം പുസ്തകങ്ങള്‍ അധികമായി അച്ചടിക്കുന്ന രീതി ഇത്തവണ ഇല്ലാതിരുന്നതുമാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ജൂലൈ 15നു മുന്‍പ് മുഴുവന്‍ സ്‌കൂളുകളിലും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നു വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്ന് മൂന്നുമാസം പിന്നിട്ടിട്ടും ചില സ്‌കൂളുകളിലെങ്കിലും പുസ്തകം എത്തിക്കാന്‍ കഴിയാതിരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. പുസ്തക വിതരണം മുടങ്ങിയ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും നാലുദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കുമെന്നുമാണ് മന്ത്രി ഇന്നലെ ഇതുസംബന്ധിച്ചു നല്‍കിയ വിശദീകരണം.
സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും പാഠപുസ്തകം ലഭിക്കാത്ത സ്‌കൂളുകള്‍ വിവരം അറിയിക്കാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചു ഒരു സ്‌കൂളുപോലും സര്‍ക്കാരിനു പ്രതികരണം നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാന സിലബസിലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് പുസ്തകം കൂടുതലായി എത്താനുള്ളത്. ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളിലും ജൂണില്‍ തന്നെ പുസ്തക വിതരണം പൂര്‍ത്തിയാക്കിയിരുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പുസ്തകം എത്താത്തതിനുപിന്നില്‍ കെ.ബി.പി.എസിന്റെയോ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെയോ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
അതേസമയം അച്ചടി പൂര്‍ത്തിയായെങ്കിലും സ്‌കൂളുകളില്‍ വിതരണത്തിനെത്തിക്കുന്നതിലുള്ള വീഴ്ചയാണ് കുട്ടികള്‍ക്ക് പുസ്തകം ലഭിക്കാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അച്ചടി പൂര്‍ത്തിയാക്കിയ പതിനായിരത്തിലധികം പുസ്തകങ്ങള്‍ കെ.ബി.പി.എസില്‍ കെട്ടിക്കിടക്കുകയാണ്. ഈമാസം 29നു ഓണപരീക്ഷ ആരംഭിക്കാനിരിക്കേ പുതിയ പുസ്തകങ്ങള്‍ അച്ചടിച്ച് സമയബന്ധിതമായി കുട്ടികളില്‍ എത്തിക്കാന്‍ കഴിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago