HOME
DETAILS
MAL
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ പുതിയ മാനദണ്ഡം; ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, കടകള്‍ ഞായറൊഴികെ എല്ലാ ദിവസവും തുറക്കാം
backup
August 03 2021 | 15:08 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ടി.പി.ആര് അടിസ്ഥാനമാക്കിയുള്ള എ,ബി,സി.ഡി കാറ്റഗറി നിയന്ത്രണം പാളിയെന്ന നിഗമനത്തിലെത്തിയതോടെയാണ് പുതിയ മാനദണ്ഡം നടപ്പിലാക്കാന്‍ തീരുമാനമായത്.
അടുത്തയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഇളവുകളും അന്നു മുതലാണ് ബാധകമാവുക. ഇത് മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും. ചില തീരുമാനങ്ങള്‍:
- ടി.പി.ആര് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം മേഖല തിരിച്ചുള്ള നിയന്ത്രണം
- ശനി ലോക്ക്ഡൗണ്‍ ഒഴിവാക്കും
- ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ തുടരും
- സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നീ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല
- കൂടുതല്‍ രോഗികളുള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം
- കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കും
- ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."