HOME
DETAILS

തെരുവുനായശല്യം: മേനകാ ഗാന്ധിക്കെതിരേ ഇടതുമുന്നണി പ്രധാനമന്ത്രിയെ സമീപിക്കും

  
backup
August 26 2016 | 00:08 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ae%e0%b5%87%e0%b4%a8%e0%b4%95%e0%b4%be-%e0%b4%97%e0%b4%be

കൊല്ലം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായശല്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങളില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി തുടര്‍ച്ചയായി നടത്തുന്ന ഇടപെടലിനെതിരേ പ്രധാനമന്ത്രിയെ സമീപിക്കാന്‍ ഇടതുമുന്നണി ആലോചിക്കുന്നു.
കേരളത്തില്‍ ഇപ്പോഴത്തെ ഏറ്റവും ഗുരുതര സാമൂഹികപ്രശ്‌നമായ തെരുവുനായ അക്രമങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെയാണ്  മന്ത്രി നായ്ക്കള്‍ക്കുവേണ്ടി ഇടപെടുന്നത് എന്നാണ് പൊതുവെയുള്ള വികാരം. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുകയാണ് ലക്ഷ്യം. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും എം.പിമാരും ഉള്‍പ്പെടുന്ന സംഘം പ്രധാനമന്ത്രിയെ കാണാനാണ് ആലോചന. എം.പിമാര്‍ ഈ പ്രശ്‌നം ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കും.
നിരവധിപേരെ നായ്ക്കള്‍ കടിക്കുകയും അനേകം പേര്‍ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും.
പുല്ലുവിളയില്‍ തെരുവുനായ വീട്ടമ്മയെ കടിച്ചുകൊന്നു ശരീരഭാഗങ്ങള്‍ ഭക്ഷിച്ച സംഭവം ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചതു  പ്രധാനന്ത്രിയുടെ ശ്രദ്ധയിലുണ്ടെന്നാണ് ഇടതുമുന്നണി നേതൃത്വം വിലയിരുത്തുന്നത്. കൈയില്‍ ഇറച്ചിയും കൊണ്ട് പോയപ്പോഴായിരിക്കും നായ സ്ത്രീയെ കടിച്ചതെന്ന മട്ടില്‍ നിസാരമായി പ്രതികരിക്കുകയാണ് സംഭവത്തില്‍ മനേകാ ഗാന്ധി ചെയ്തത്.
മാത്രമല്ല നായ സ്‌നേഹത്തിന്റെ പേരില്‍ മരുന്നു കമ്പനികളുടെ ഏജന്റുമാര്‍ വേഷം മാറി ഇറങ്ങി മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സംശയവും അറിയിക്കും. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലുകയും അല്ലാത്ത തെരുവുനായ്ക്കളെ വന്ധീകരിക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.  എത്രയുംവേഗം കേരളത്തിലെ തെരുവുകളില്‍ നിന്ന് നായ്ക്കളെ ഇല്ലാതാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ കൂടിയാണ് ഈ ശ്രമം.
ഇപ്പോള്‍ത്തന്നെ കേരളത്തിലെ ബി.ജെ.പി ഘടകം മനേകാ ഗാന്ധിക്കെതിരേ കേന്ദ്രനേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
ഭരണമുന്നണി തലത്തിലെ ഇടപെടല്‍ കൂടിയാകുമ്പോള്‍ മനേകാ ഗാന്ധിയുടെ ഇടപെടല്‍ ഭീഷണിയില്ലാതെ തെരുവുനായവിരുദ്ധ കര്‍മപദ്ധതി നടപ്പാക്കാന്‍ സാധിക്കും. കര്‍മപദ്ധതിക്ക് പ്രതിപക്ഷത്തിന്റെ സമ്പൂര്‍ണ പിന്തുണ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago