തുടര്‍പഠനത്തിന് സീറ്റ് വര്‍ധന പരിഹാരമാവില്ല: പോംവഴി, ഹൈസ്‌കൂളുകളെ ഹയര്‍സെക്കന്‍ഡറിയാക്കലും ബാച്ചുകള്‍ വര്‍ധിപ്പിക്കലും
കല്‍പ്പറ്റ: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് യോഗ്യത നേടിയ കുട്ടികള്‍ക്കായി മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റുകളും മറ്റ് ജില്ലകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഉറപ്പും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. മലബാറില്‍ ഇത്തരത്തില്‍ സീറ്റ് വര്‍ധിപ്പിച്ചാലും പല ജില്ലകളിലും കുട്ടികള്‍ പുറത്താവും. മാത്രമല്ല നിലവില്‍ സീറ്റുകള്‍ കൂടുതലുള്ള തെക്കന്‍ ജില്ലകളില്‍ വീണ്ടും സീറ്റുകള്‍ വര്‍ധിക്കുന്നത് കൊണ്ട് സര്‍ക്കാര്‍ പ്രതീക്ഷിച്ച ഫലവും ലഭിക്കില്ല. മാത്രമല്ല വര്‍ഷാവര്‍ഷങ്ങളിലെ സീറ്റ് വര്‍ധന മൂലം ക്ലാസുകളില്‍ നിലവിലുള്ളത് മോശം പഠനാനുഭവമാണ്.
72 കുട്ടികള്‍ വരെ പഠിക്കുന്ന ക്ലാസുകള്‍ പോലും മലബാറിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിലുണ്ട്. സര്‍ക്കാര്‍ നിയപ്രകാരം 50 കുട്ടികള്‍ക്കാണ് ഒരു ബാച്ചില്‍ അനുമതി. എന്നാല്‍ കുട്ടികളുടെ തുടര്‍പഠനത്തിന് പ്രതിസന്ധി വരുമ്പോള്‍ 10, 20 ശതമാന നിരക്കില്‍ സീറ്റുള്‍ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുക മാത്രമാണ് ചെയ്യുകയെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി ആക്കി ഉയര്‍ത്തുകയും നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കുകയും മാത്രമാണ് പ്രതിവിധിയെന്നും ഇവര്‍ പറയുന്നു.
സംസ്ഥാനത്തെ ഒന്നുമുതല്‍ 10 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആകെത്തുകയുടെ 56 ശതമാനം കുട്ടികളും പഠിക്കുന്നത് മലബാര്‍ മേഖലയിലാണ്. എന്നാല്‍ ഈ കുട്ടികളുടെ എണ്ണത്തിനനുസരിച്ച ഹയര്‍സെക്കന്‍ഡറി സീറ്റുകര്‍ മേഖലയിലില്ല. പരീക്ഷാ ഫലം പുറത്ത് വരുന്നതോടെ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ രംഗത്തെത്തും. ഇതോടെ പരിഹാരമെന്ന പേരില്‍ വര്‍ഷാവര്‍ഷം ഒരേ ക്ലാസില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് പതിവ്. ഇത്തരത്തിലെ സീറ്റ് വര്‍ധന കൊണ്ട് ശാശ്വത പരിഹാരമുണ്ടാകില്ലെന്നത് പകല്‍പോലെ വ്യക്തമായിട്ടും സര്‍ക്കാരുകള്‍ അധ്യാപകരുടെ ജോലിഭാരം കൂട്ടാന്‍ ക്ലാസുകളില്‍ കുട്ടികളെ കുത്തിനിറക്കുകയാണ് ചെയ്യുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതും. പരിഹാരമാര്‍ഗങ്ങള്‍ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ അതിനെതിരെ കണ്ണടക്കുകയാണെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."