HOME
DETAILS
MAL
യമന്‍; അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിച്ച് യു.എന്‍
backup
August 26 2016 | 01:08 AM
റിയാദ്: യമനില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. യമനില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംഘത്തോട് ആവശ്യപ്പെടുക.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗത്തിന്റെ തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസൈന് അറിയിച്ചതാണ് ഇക്കാര്യം. യമനില്‍ ഇത്രയേറെ സാധാരണക്കാര്‍ കൊല്ലപ്പട്ടതില്‍ കൂടുതല്‍ ഉത്തരവാദിത്തം അറബ് സഖ്യത്തിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യമനിലെ മനുഷ്യാവകാശ ധ്വംസനങ്ങളും സംഘര്‍ഷങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം, അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."