HOME
DETAILS

വേലിതന്നെ വിളതിന്ന കരുവന്നൂർ

  
backup
September 26 2023 | 17:09 PM

karuvannur-money-scam-series

തൃശൂർ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ് 500 കോടിക്കു മുകളിലെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച് കൃത്യത വരുത്താനാണ് ഇ.ഡി കിണഞ്ഞുശ്രമിക്കുന്നത്. മെയിൻബ്രാഞ്ച് അടക്കം അഞ്ചുശാഖകളും ഒരു എക്സ്റ്റൻഷൻ കൗണ്ടറും അടക്കം 450 കോടിയുടെ നിക്ഷേപമുളള വമ്പൻ ശൃംഖലയിൽ ഇലയനങ്ങിയാൽ സി.പി.എം നേതൃത്വം അറിയുമെന്ന അവസ്ഥയായിരുന്നു. മൂന്നു സൂപ്പർമാർക്കറ്റുകളും മൂന്നു നീതി മെഡിക്കൽസും റബ്‌കോ വ്യാപാരവും നടത്തുന്ന കണ്ണിയിൽ എന്തിനും പാർട്ടി ബന്ധമായിരുന്നു മാനദണ്ഡം. കെ.കെ ദിവാകരനായിരുന്നു പ്രസിഡന്റ്. പരാതികളുണ്ടായതോടെ ഭരണസമിതി പിരിച്ചുവിട്ടു. 2019 ഒാഗസ്റ്റ് 31ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ചു നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ ആദ്യം പുറത്തുവന്നത്. കണക്കുകൾ സൂക്ഷിക്കുന്ന സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതിനാൽ പെട്ടെന്ന് ബാധ്യതകൾ അറിയാനാകാത്തസ്ഥിതിയായിരുന്നു.


പണംപോയത്
റിയൽ എസ്‌റ്റേറ്റിലേക്ക്

ബാങ്ക് ജീവനക്കാരായ ബിജു, ജിൽസ് എന്നിവർ ചേർന്നു റിയൽ എസ്‌റ്റേറ്റ്, പലചരക്ക് ഹോൾസെയിൽ ബിസിനസുകൾക്കായി പലരുടെയും പേരിൽ വായ്പയെടുത്തു. ബാങ്കിലെ റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയി തേക്കടി റിസോർട്ട് പ്രൈവറ്റ്‌ ലിമിറ്റഡ് സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത് വായ്പയെടുത്ത തുകയാണ്. മറ്റു പല അംഗങ്ങളുടെയും പേരിൽ വായ്പയെടുത്ത് വേറെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നു ബിജു സമ്മതിച്ചിരുന്നു.

വായ്പക്കാരുടെ പേരിൽ ഒപ്പിട്ടതും ബിജുവാണ്. ഇതിൽ ഒരു ക്രമവുമില്ലാത്തതിനാൽ ഏതൊക്കെ വായ്പ അവസാനിപ്പിച്ചെന്നതു വ്യക്തമല്ല. ഇത്തരത്തിൽ 19 പേരുടെ പേരിലുള്ള 27 കോടി പോയത് പി.പി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്കാണ്. ബിജോയിയുടെ റിസോർട്ടിൽ ഇലക്ട്രിക്കൽ ജോലി ചെയ്തയാളാണ് കിരൺ. നേരം ഇരുട്ടിവെളുക്കും മുമ്പ് കിരൺ കോടീശ്വരനായി മാറി.


ബിജോയ് തേക്കടി റിസോർട്ടിൽ നിക്ഷേപം നടത്താൻ സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും മാതാപിതാക്കളുടെയും പേരിലും വായ്പയെടുത്തു. ഇതേ വായ്പകളിൽ കുടിശിക അവസാനിപ്പിക്കാൻ ഒരേ ഭൂമിയുടെ ഈടിൽ വീണ്ടും വായ്പ സംഘടിപ്പിച്ചു. ഈ വിലാസത്തിലേക്ക് വായ്പാ സ്ഥിരീകരണക്കത്ത് അയച്ചപ്പോഴെല്ലാം മേൽവിലാസക്കാരില്ലാതെ തിരികെയെത്തിയെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. ബാങ്കിന്റെ പണം തിരിച്ചുപിടിക്കാൻ ഈ സാഹചര്യത്തിൽ നിർവാഹമില്ലാത്ത അവസ്ഥയുണ്ടായി. ബാങ്കിലെ വായ്പാ വിഭാഗം കൈകാര്യം ചെയ്തിരുന്ന ബിജുവും കോടികൾ തിരിമറി നടത്തി. ബിജുവും ബിജോയിയും ചേർന്ന് ഒന്നരക്കോടി വായ്പാ തിരിമറി നടത്തിയെന്നാണ് പരാതി. ബാങ്കിന്റെ സൂപ്പർമാർക്കറ്റ് മാനേജരായിരുന്ന ജിൽസിനു മാത്രം നാലുകോടിക്കു മുകളിൽ വായ്പ നൽകി.
സൂപ്പർ മാർക്കറ്റ്


മാപ്രാണം, കരുവന്നൂർ, മൂർക്കനാട് എന്നിവിടങ്ങളിലെ മൂന്നു സൂപ്പർ മാർക്കറ്റുകളിലും വൻ തിരിമറി നടന്നു. ഇവിടെ വർഷാവസാന കണക്കെടുപ്പിൽ 17 ലക്ഷത്തിന്റെ കുറവാണ് കണ്ടെത്തിയത്. അരി അടക്കമുള്ള പലചരക്ക് ഇനങ്ങളുടെ സ്‌റ്റോക്ക് കണക്കിൽ തിരിമറി നടത്തിയതാണ് ഇതിനിടയാക്കിയത്. ആദ്യ കണക്കെടുപ്പിൽ ഒന്നരക്കോടിയുടെ വ്യത്യാസം കണ്ടെത്തിയെങ്കിലും അവസാന കണക്കെടുപ്പിൽ ഇത് 17 ലക്ഷമായി ചുരുങ്ങി.


റബ്‌കോ ഫർണിച്ചറുകളുടെയും കിടക്കകളുടെയും മൊത്തവ്യാപാരം തൃശൂർ ജില്ലയിൽ നടത്തിയത് കരുവന്നൂർ ബാങ്കാണ്. ഇതിന്റെ ചുമതലക്കാരനും ബാങ്ക് മാനേജരുമായിരുന്ന ബിജു, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർ ചേർന്നു വൻ തട്ടിപ്പുകൾക്ക് വഴിയൊരുക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്‌റ്റോക്ക് സംബന്ധിച്ച കൃത്യമായ കണക്കുകൾ നൽകിയിട്ടില്ല. രണ്ടുകോടിയോളം രൂപയുടെ തിരിമറി നടന്നു. ബിനാമി ഇടപാടുകളിലൂടെയും ജീവനക്കാരുടെ തിരിമറിയിലൂടെയും മാത്രം 111. 20 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ള ഏജൻസികളുടെ പരിശോധന ആവശ്യമാണെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെട്ടു. തുടർന്ന് വിദഗ്ധസമിതി പരിശോധിച്ചു.

സെർവറിന്റെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ജോ. രജിസ്ട്രാറുടെ റിപ്പോർട്ടിൽ നിർദേശിച്ചു.
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി
കരുവന്നൂർ സഹകരണ ബാങ്കിന്റെ ശാഖാ മാനേജരും സെക്രട്ടറിയും മറ്റു ജീവനക്കാരും ഫണ്ടു തിരിമറി നടത്തിയത് റിയൽ എസ്‌റ്റേറ്റ്, റിസോർട്ട് ബിസിനസുകൾക്കാണെന്ന് കണ്ടെത്തിയിരുന്നു. 2011 മുതൽ മതിയായ ഈടില്ലാതെ മാനേജർ ബിജു, റബ്‌കോ കലക്ഷൻ ഏജന്റ് ബിജോയ് എന്നിവർ 21 കോടിയും അക്കൗണ്ടന്റായിരുന്ന ജിൽസ് 5.73 കോടിയും പി.പി കിരൺ 33.268 കോടിയും തിരിമറി നടത്തിയെന്നാണ് നിഗമനം. ബാങ്ക് സെർവറുകളിൽനിന്നു മായ്ച്ചുകളഞ്ഞ കണക്കുകൾ കൂടി കണ്ടെത്തിയാൽ തുകയിൽ വർധനയുണ്ടാകും.


കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപത്തിന് നൽകിയ പലിശയിലും ഓവർ ഡ്രാഫ്റ്റിലും സോഫ്റ്റ്‌വെയറിലും അടക്കം തട്ടിപ്പായിരുന്നു. മകളുടെ വിവാഹത്തിനും പെൻഷൻ തുകയുമൊക്കെ നിക്ഷേപിച്ചവർക്ക് പണം നൽകാതെ മടക്കുമ്പോഴാണ് അരശതമാനം പലിശ കൂടുതലായി ബ്ലേഡ് കമ്പനികൾക്ക് മറിച്ചത്. ഇക്കാര്യത്തിൽ ബാങ്ക് സെക്രട്ടറിക്ക് പങ്കുണ്ടെന്നാണു കണ്ടെത്തൽ.
കരുവന്നൂരിൽ 1200 കുടുംബങ്ങൾ 200 കോടിയിലേറെ രൂപയാണ് നിക്ഷേപിച്ചത്. റബ്‌കോയിൽ ബാങ്ക് എട്ടുകോടി നിക്ഷേപിച്ചിട്ടുണ്ട്. 279 പേർ 50 ലക്ഷവും കടന്ന വായ്പയെടുത്തിട്ടുണ്ട്. 84 പേർ ഒരു കോടി രൂപയ്ക്ക് മുകളിലാണ് വായ്പയെടുത്തത്. ഇതിൽ 192 വായ്പകൾ വ്യാജമാണ്. ഓഹരി ഉടമകളല്ലാത്തവർക്കും വാരിക്കോരി വായ്പ നൽകി.


സഹകരണ നിയമപ്രകാരം പരമാവധി 50 ലക്ഷം രൂപയാണ് വായ്പ നൽകാനാകുക. ഇതിൽ കൂടുതലുണ്ടായാൽ അന്വേഷണം വരുമെന്നു ഭയപ്പെട്ട് കരുവന്നൂരിൽ കൃത്യം 50 ലക്ഷം രൂപ വീതമാണ് വായ്പ നൽകിയത്. സഹകരണവകുപ്പിൻ്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടെ വ്യക്തിഗത ക്രമക്കേട് എന്നാണ് പറയുന്നത്. ആദ്യം അഞ്ചു പ്രതികളായിരുന്നത് പിന്നീട് ഭരണസമിതിക്കാർ അടക്കം 18 പ്രതികളായി.
വായ്പത്തട്ടിപ്പും കള്ളപ്പണ ഇടപാടും സംബന്ധിച്ച് ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ സുനിൽകുമാറിൻ്റെയും പ്രധാന പ്രതി പി. സതീഷ്‌കുമാറിൻ്റെയും ഡയറികളിലെ വിശദാംശങ്ങൾ നിർണായകമാണ്. ഈ ഡയറികൾ അന്വേഷണ സംഘത്തിൻ്റെ കൈവശമുണ്ട്. ആനുകൂല്യം കൈപ്പറ്റിയവരുടെ വിശദ പട്ടികയാണിത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം ആനുകൂല്യം വാങ്ങി. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ പഴുതടച്ച നീക്കം.


സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകൊടുക്കുമെന്ന് മന്ത്രി വി.എൻ വാസവനും കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുടയുടെ പ്രതിനിധി മന്ത്രി ആർ.ബിന്ദുവും പറഞ്ഞെങ്കിലും യാഥാർഥ്യമായിട്ടില്ല. തട്ടിപ്പുകൾ ആവർത്തിക്കുന്നത് സഹകരണ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കു കാരണമാകും.


വിഭാഗീയതയെത്തുടർന്ന് 2002ൽ പാർട്ടിയിൽ അടിമുടി അഴിച്ചുപണിയുണ്ടായശേഷമാണ് പുത്തൻ സാമ്പത്തിക പ്രവണത സി.പി.എമ്മിൽ പടർന്നത്. പരിപ്പുവട, കട്ടൻചായ സംസ്‌കാരത്തിനു ബൈ പറഞ്ഞ് പഞ്ചനക്ഷത്ര സംസ്‌കാരത്തിലേക്ക് പലരും ഒഴുകി. അതോടെ സഹകരണ മേഖലയെ വിഴുങ്ങുന്ന പണമെടുപ്പുകാർ ഗ്രസിച്ചു. കരുവന്നൂർ തട്ടിപ്പിനെക്കുറിച്ച് 2018ൽ അറിഞ്ഞിട്ടും പാർട്ടിക്ക് നടപടികളിലേക്ക് നീങ്ങാനാകാതിരുന്നത് അതിനാലാണ്.

തയാറാക്കിയത്: കെ. കൃഷ്ണകുമാർ
(അവസാനിച്ചു)

Content Highlights:Karuvannur Money Scam Series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago