HOME
DETAILS
MAL
ഇറാഖിലെ ഖയാറ സൈന്യം തിരിച്ചുപിടിച്ചു
backup
August 26 2016 | 01:08 AM
ബഗ്ദാദ്: ഇറാഖിലെ ഖയാറ പട്ടണം ഐ.എസില്‍നിന്നു തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. മൊസൂളിലെ സൈനിക താവളത്തിനടുത്ത നഗരമാണിത്. ഖയാറ തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് അറിയിച്ചത്.
റോഡ് ടു മൊസൂള്‍ എന്ന പേരില്‍ സൈന്യം നടത്തുന്ന നീക്കത്തിലെ പ്രധാനപ്പെട്ട ചുവടുവയ്പാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി മൊസൂള്‍ ഐ.എസ് നിയന്ത്രണത്തിലാണ്. ഖയാറ മോചിപ്പിക്കാനുള്ള നടപടികള്‍ ഈയാഴ്ചയാണ് സൈന്യം തുടങ്ങിയത്. മൊസൂളില്‍നിന്ന് എഴുപതു കിലോമീറ്റര്‍ മാത്രം അകലെയാണ് ഖയാറ. ഈ വര്‍ഷംതന്നെ മൊസൂളും തിരിച്ചുപിടിക്കുമെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
ഇതിനായാണ് റോഡ് ടു മൊസൂള്‍ എന്ന പേരില്‍ സൈനിക ഓപറേഷന് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."