'രൂപയുടെ മൂല്യം ഇടിയുന്നതല്ല ഡോളര്‍ ശക്തിപ്പെടുന്നതാണ്' ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ വിലയിടിവില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം
വാഷിങ്ടണ്‍: ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ വിലയിടിവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളര്‍ ശക്തിപ്പെടുന്നതാണ് താന്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. യു.എസിലെ ഔദ്യോഗിക പര്യടനത്തിനിടെ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അവരുടെ പ്രതികരണം.
'രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളര്‍ നിരന്തരം ശക്തിപ്പെട്ടു വരുന്നുണ്ട്. ശക്തിപ്പെട്ടുവരുന്ന ഡോളിനെതിരെയുള്ള എല്ലാ കറന്‍സികളുടെയും പ്രകടനം മോശമാണ്. സാങ്കേതികയെ കുറിച്ച് സംസാരിക്കുകയല്ല. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ പിടിച്ചുനിന്നിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങളിലെ മറ്റു കറന്‍സികളേക്കാള്‍ രൂപയുടെ പ്രകടനം മികച്ചതാണ്' നിര്‍മല സീതാ രാമന്‍ പറഞ്ഞു.
കൂടുതല്‍ ചാഞ്ചാട്ടമുണ്ടാകാതിരിക്കാന്‍ വിപണിയില്‍ ആര്‍ബിഐ ശക്തമായി ഇടപെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഒരു ഡോളറിന് 82 രൂപ എന്ന നിലയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യമിടിവാണ് രൂപയ്ക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.
രണ്ടായിരത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ് ഡോളര്‍. യൂറോയ്‌ക്കെതിരെ 13 ശതമാനത്തിന്റെയും യെന്നിനെതിരെ 22 ശതമാനത്തിന്റെയും മൂല്യവര്‍ധനയാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ യുഎന്‍ കറന്‍സിക്കു കൈവരിക്കാനായത്. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് ഡോളറിന് ഗുണകരമായത്. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ യുഎസ് കറന്‍സിയിലേക്ക് മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
#WATCH | USA: Finance Minister Nirmala Sitharam responds to ANI question on the value of Indian Rupee dropping against the Dollar as geo-political tensions continue to rise, on measures being taken to tackle the slide pic.twitter.com/cOF33lSbAT
— ANI (@ANI) October 16, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."