മൂല്യനിര്‍ണയ വേതനമില്ല; സമരത്തിലേക്കെന്ന് അധ്യാപകര്‍
മൂല്യനിര്‍ണയ വേതനമില്ല; സമരത്തിലേക്കെന്ന് അധ്യാപകര്‍
നിലമ്പൂര്‍• ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവച്ചിട്ട് ആറുമാസം. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലമാണ്തടഞ്ഞു വച്ചിരിക്കുന്നത്.
ഒന്നാം വര്‍ഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മുഴുവന്‍ ഫീസും സ്വീകരിച്ച് ഒക്ടോബര്‍ 9 ന് പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങള്‍ മുമ്പേ നടന്ന മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം നല്‍കിയിട്ടില്ല.
സംസ്ഥാനത്തുടനീളം 80 ക്യാംപുകളിലായി നടന്ന ഹയര്‍സെക്കന്‍ഡറി കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്‍കുന്നതിന് ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാംപുകളിലേക്കുമായി അനുവദിച്ചത്. ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാല്‍ കേവലം 25 ശതമാനം അധ്യാപകര്‍ക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തില്‍ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യക്ഷ സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്ന് അധ്യാപക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."