പി.എസ്.സി അറിയിപ്പുകള്‍
പി.എസ്.സി അറിയിപ്പുകള്‍
പി.എസ്.സി പരീക്ഷാതീയതികള്‍ പുനഃക്രമീകരിച്ചു
തിരുവനന്തപുരം • പി.എസ്.സിയുടെ 8, 19, 20, 21, 25 തീയതികളിലെ മാറ്റിവച്ച പരീക്ഷകള്‍ ഡിസംബര്‍ 1, 2, 4, 5, 6 തീയതികളില്‍ നടത്തും.
23 ന് കോഴിക്കോട് ജില്ലയില്‍ മാറ്റിവച്ച ഒ.എം.ആര്‍ പരീക്ഷ ഒക്‌ടോബര്‍ 29 ന് നടത്തും. 28 ന് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ അന്ന് നടത്താ നിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ ഏഴിന് നടത്തും.
കായിക ക്ഷമതാ പരീക്ഷ മാറ്റി
തിരുവനന്തപുരം • ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 600/2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 ജനറ , എന്‍.സി.എ. ഒഴിവുകള്‍), ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 652/2021, 495/2021, 496/2021, 626/2021 ജനറ , എന്‍.സി.എ. ഒഴിവുകള്‍) എന്നീ തസ്തികകളില്‍ 28 ന് നടത്താന്‍ നിശ്ചയിച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട്. മറ്റ് തീയതികളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല.
സൈക്ലിങ് ടെസ്റ്റ്
തിരുവനന്തപുരം • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡുകളിലെ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2/വാച്ചര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 309/2021) തസ്തികയിലേക്ക് 29, 30 ഒക്‌ടോബര്‍ 3, 4, 5 തീയതികളില്‍ രാവിലെ ഏഴിന് പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും. സൈക്കിള്‍ ഉദ്യോഗാര്‍ഥികള്‍ കൊണ്ടുവരണം. പങ്കെടുക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് അവസരം ഇല്ല.
വിവരണാത്മക പരീക്ഷ
തിരുവനന്തപുരം • കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ ഇന്‍ അസ്സസ്സ്‌മെന്റ് ആന്‍ഡ് ഇവാല്യൂവേഷന്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 364/2022, 365/2022) തസ്തികയിലേക്ക് 29 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."