കരുവന്നൂര്ച മൂന്നരകോടി തട്ടിയത് ഭരണ സമിതിയംഗങ്ങളുടെ വ്യാജ ഒപ്പിട്ട്
പ്രതികള്‍ക്കായി ഉടന്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് അന്വേഷണസംഘം
തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്നും മൂന്നരകോടി തട്ടിയത് ഭരണ സമിതിയംഗങ്ങളുടെ വ്യാജ ഒപ്പിട്ട്. തട്ടിപ്പ് കേസില്‍ വ്യാജരേഖ ചമയ്ക്കലിനും ക്രൈംബ്രാഞ്ച് കേസെടുത്തു. 24 പേര്‍ക്ക് ഒരു ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നല്‍കിയിട്ടുണ്ട്. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ 10 വായ്പകള്‍ അനധികൃതമായാണ് നല്‍കിയതെന്നും വ്യക്തമായി. പലര്‍ക്കും രണ്ടിലധികം വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് 50 ലക്ഷത്തില്‍ അധികം തുകയുടെ വായ്പ നല്കാന് ചട്ടം അനുവദിക്കുന്നില്ല. അതു മറികടക്കാനാണ് പല വായ്പകളായി നല്‍കിയത്. കുടിശ്ശിക പിരിക്കാനുള്ളതില്‍ പകുതിയിലേറെയും 50 ലക്ഷത്തിനു മുകളിലുള്ള വായ്പകളിലാണ്. വന്‍തുകയുടെ വായ്പകള്‍ ഭരണസമിതിയുമായി ബന്ധപ്പെട്ടവരുടെ ബിനാമികള്ക്കായാണ് എന്നു സംശയിക്കുന്നു. പ്രതികളുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ ലാപ്ടോപ്പുകള് ലഭിച്ചിരുന്നു. ഇതിന്റെ പരിശോധന പുരോഗമിക്കുകയാണ്. കേസിലെ പ്രതികള്‍ രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയേയും തൃശൂര്‍ സെഷന്‍സ് കോടതിയേയും സമീപിച്ചതോടെയാണ് പൊലിസ് നിലപാട് കടുപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."