നേതൃപദവി അലംങ്കാരമല്ല, ഉത്തരവാദിത്വം കാണിക്കണം; സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഡി രാജക്കെതിരെ കേരളഘടകത്തിന്റെ വിമര്‍ശനം
വിജയവാഡ: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയനേതൃത്വത്തിനും ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും എതിരെ വിമര്‍ശനവുമായി കേരള ഘടകം. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്നും നേതൃപദവി അലംങ്കാരമല്ല, മറിച്ച് ഉത്തരവാദിത്വം കാണിക്കണം,യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്ത് തുടരില്ലെന്നും പി പ്രസാദ് വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു വിമര്‍ശനം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരണോയെന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കാനിരിക്കെയാണ് കേരള ഘടകത്തിന്‍രെ രൂക്ഷ വിമര്‍ശനം.
ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും സംസ്ഥാന ഘടകം ആവശ്യമുന്നയിച്ചിരുന്നു.പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു തോസമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കണമെന്നും പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ കക്ഷികളും ചേര്‍ന്ന് മാത്രമേ ബിജെപി വിരുദ്ധ ബദല്‍ രൂപീകരിക്കാന്‍ സാധിക്കുള്ളുവെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുന്നവരെ ക്ഷണിതാക്കളാക്കാം എന്ന നിര്‍ദേശത്തെ കേരള ഘടകം എതിര്‍ത്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."