രമ്യയ്ക്കെതിരേ ചീമുട്ടയേറ്
മംഗളൂരു: പാകിസ്താനുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തി വിവാദത്തിലായ കന്നഡ നടിയും കോണ്‍ഗ്രസ് എം. പിയുമായ രമ്യയുടെ കാറിനു നേരെ ചീമുട്ടയേറ്. പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതു പോലെയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് പാകിസ്താനെ നരകത്തോട് ഉപമിക്കുന്നതിനോട് തനിക്കു യോജിപ്പില്ലെന്ന് രമ്യ വ്യക്തമാക്കിയത്.
നടിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവുമാണ് രമ്യ. ഇവര്‍ നേരത്തേ പാകിസ്താന് സന്ദര്‍ശിച്ചിരുന്നു. പരാമര്‍ശത്തെ തുടര്‍ന്ന് രമ്യക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി വ്യക്തമാക്കുകയായിരുന്നു. അതിനിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രമ്യയുടെ കാറിന് നേരെ വിമാനത്താവളത്തിന് സമീപമാണ് ചീമുട്ടയേറുണ്ടായത്. നടിക്കെതിരേ കരിങ്കൊടി കാണിക്കുകയും മുട്ടയേറ് നടത്തുകയുമായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകളാണ് രമ്യക്കെതിരേ കടന്നാക്രമണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."