മെഡിക്കല്‍ ഓഫിസര്‍ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സ്റ്റാഫിനെതിരെ പരാതി
മെഡിക്കല്‍ ഓഫിസര്‍ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സ്റ്റാഫിനെതിരെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിനായി പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന് പറയുന്നു.
ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. താത്കാലിക നിയമനത്തിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പെടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ഓഫിസിന് സമീപത്തുവച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് ആരോപണം.
അതേസമയം, അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്കിയ പരാതി ഡി.ജി.പിയുടെ ഓഫിസ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലിസ് അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."