'വ്യൂ വണ്‍സ്'' വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് പുതിയ ഫീച്ചറായ 'വ്യൂ വണ്‍സ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോട്ടോകളും വീഡിയോകളും സ്വീകര്‍ത്താക്കള്‍ക്ക് ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫീച്ചറാണിത്. അതായത് നിങ്ങള്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകര്‍ത്താക്കള്‍ ~ഒരിക്കല്‍ തുറക്കുന്നതോടെ അത് അപ്രത്യക്ഷമാവുന്നു. ആദ്യഘട്ടത്തില്‍ ഐഫോണ്‍, ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമാണ് ലഭിക്കുക.
വ്യൂ വണ്‍സ് ഫീച്ചര്‍ താമസിയാതെ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും എത്തുമെന്നാണ് കരുതുന്നത്. കുറച്ചു മാസങ്ങളായി വാട്‌സാപ് വ്യൂ വണ്‍സ് ഫീച്ചര്‍ പരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍, ഈ ഫീച്ചറുണ്ടെങ്കിലും മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതിന് നിയന്ത്രണങ്ങളില്ല.
ഉപയോഗം എങ്ങിനെ
'വ്യൂ വണ്‍സ്' ഫീച്ചര്‍ ഇന്ത്യയില്‍ ആദ്യം വാട്‌സാപ്പിന്റെ 2.21.150 പതിപ്പിലാണ് ലഭ്യമായിരിക്കുന്നത്. 'വ്യൂ വണ്‍സ്' ഫീച്ചര്‍ ലഭിച്ചുകഴിഞ്ഞാല്‍ ക്യാപ്ഷന്‍ ബാറിനോട് ചേര്‍ന്ന് വരുന്ന പുതിയ '1' ഐക്കണ്‍ ടാപ്പുചെയ്താല്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് ഫോട്ടോയോ വിഡിയോയോ അപ്രത്യക്ഷമാകുന്നത് പ്രവര്‍ത്തനക്ഷമമാക്കാനാകും.
1 വാട്‌സ് ആപ് തുറന്ന് ഐക്കണ്‍ ടാപ് ചെയ്യുക
2 നാം അയക്കാനുദ്ദേശിക്കുന്ന ചിത്രമോ വീഡിയോയോ സെലക്ട് ചെയ്യുക
3 അതിനു ശേഷം ആഡ് കാപ്ഷന്‍ ബാര്‍ എന്നതില്‍ ഒരു ക്ലോക്ക് ഐക്കണ്‍ കാണാം. വ്യൂവണ്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഏതില്‍ ടാപ് ചെയ്യുക.
ഇത് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ആപ്പ് ഫോട്ടോ സെറ്റ് ടു വ്യൂ വണ്‍സ് എന്ന സന്ദേശം കാണിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റഞൊടിയില്‍ അപ്രത്യക്ഷമാകുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റും അയക്കാം.
'വ്യൂ വണ്‍സ്' എന്ന ഫീച്ചര്‍ ഉപയോഗിച്ച് പങ്കിടുന്ന ഫോട്ടോകളും വിഡിയോകളും സ്വീകര്‍ത്താവ് മീഡിയ വ്യൂവറില്‍ നിന്ന് പുറത്തുകടന്നാല്‍ അവര്‍ അയച്ച ചാറ്റില്‍ പിന്നീട് ദൃശ്യമാകില്ല. മെസേജ് ഉള്ളടക്കം സ്വീകര്‍ത്താവിന്റെ ഗാലറിയില്‍ സൂക്ഷിക്കുകയുമില്ല. ഈ മെസേജ് മറ്റുള്ളവര്‍ക്ക് ആപ്പിലൂടെ കൈമാറാനും കഴിയില്ല. കൂടാതെ, ഈ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ഫോട്ടോ അല്ലെങ്കില്‍ വിഡിയോ 14 ദിവസത്തിനുള്ളില്‍ തുറക്കുന്നില്ലെങ്കില്‍ ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാകും.
എന്നാല്‍, സ്വീകര്‍ത്താക്കള്‍ക്ക് ഇപ്പോഴും 'വ്യൂ വണ്‍സ്' ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാനോ ആപ്പുകള്‍ ഉപയോഗിച്ച് വിഡിയോകള്‍ പകര്‍ത്താനോ കഴിയും. ഇതിനാല്‍, വിശ്വസനീയ വ്യക്തികള്‍ക്ക് മാത്രം പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോകളും വിഡിയോകളും അയച്ചാല്‍ മതിയെന്നാണ് വാട്‌സാപ് ഉപയോക്താക്കളോട് പറയുന്നത്. 2020 സെപ്റ്റംബര്‍ മുതല്‍ വാട്‌സാപ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങള്‍ക്കുള്ള ബീറ്റാ ടെസ്റ്റിങും തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."