വ്യക്തിത്വമില്ലെന്നു പറഞ്ഞ് ആദ്യ ജോലി അപേക്ഷ നിരസിച്ചു; മന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പഴ്സണാലിറ്റിയില്ലെന്നു ചൂണ്ടിക്കാട്ടി തന്റെ ആദ്യത്തെ ജോലി അപേക്ഷ ജെറ്റ് എയര്‍വേയ്സ് നിഷേധിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയില്‍ ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥന് അവാര്‍ഡ് നല്കുന്ന ചടങ്ങിലാണ് മന്ത്രി തന്റെ അനുഭവം വിവരിച്ചത്. ക്യാബിന് ക്രൂ ജോലിക്കായാണ് സ്മൃതി ജെറ്റ് എയര്വേയ്സില് അപേക്ഷ നല്‍കിയത്. തനിക്ക് നല്ല വ്യക്തിത്വം ഇല്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. അന്ന് അപേക്ഷ തള്ളിക്കളഞ്ഞതില്‍ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായ സ്മൃതി പറഞ്ഞു. ജെറ്റ് എയര്വേയ്സില് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാസ്റ്റ് ഫുഡ് കമ്പനിയായ മക് ഡൊണാള്‍സില്‍ സ്മൃതി ജോലിയില്‍ പ്രവേശിച്ചു. രാഷ്ട്രീയത്തില്‍ എത്തുന്നതിനു മുന്‍പ്, ടെലിവിഷന്‍ നടിയും മോഡലും സൗന്ദര്യ മത്സരത്തിലെ മത്സരാര്ഥിയുമൊക്കെ ആയിരുന്നു അവര്‍. 2014ല്‍ 38ാമത്തെ വയസില്‍ നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. കഴിഞ്ഞമാസം നടന്ന കാബിനറ്റ് പുനസംഘടനയില്‍ മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ടെക്സ്റ്റൈല്‍ മന്ത്രാലയത്തിലേക്ക് മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."