HOME
DETAILS

ഫസല്‍ വധക്കേസില്‍ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്; മൂന്നു മാസം കഴിഞ്ഞാല്‍ ഇരുവര്‍ക്കും കണ്ണൂരില്‍ പ്രവേശിക്കാം

  
backup
August 05 2021 | 07:08 AM

karayi-rajan-and-chandrasekharan-released-on-bail-in-fazal-murder-case

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മൂന്നു മാസം കൂടി കഴിഞ്ഞാല്‍ കണ്ണൂരില്‍ പ്രവേശിക്കാം. കേസില്‍ തുടരന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ കാലാവധി മൂന്നു മാസം കൂടിയുണ്ട്. അതുവരേ എറണാകുളത്തുതന്നെ തടരണം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസം കൂടി ജില്ലയില്‍ തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

2014ല്‍ ഫസല്‍ കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയില്‍ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഫസല്‍ വധക്കേസ് സി.ബി.ഐയുടെ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫസലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സത്താറാണ് ഹൈക്കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago