വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍
വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍
കണ്ണൂര്‍: വന്ദേഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യാര്‍ഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്.
കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കത്തില്‍ സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."