HOME
DETAILS

മദ്യനയ അഴിമതി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

  
backup
October 17, 2022 | 4:55 AM

national-delhi-deputy-chief-minister-manish-sisodia-will-be-questioned-by-the-cbi-today-in-the-liquor-policy-2022

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസോദിയക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 ന് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം.

സിബിഐ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. തന്റെ വീട്ടില്‍ 14 മണിക്കൂര്‍ സി.ബി.ഐ തിരച്ചില്‍ നടത്തി. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും ഒന്നും ലഭിച്ചില്ലെന്നും സിസോദിയ പറഞ്ഞു. കേസില്‍, അദ്ദേഹത്തിന്റെ സഹായിലും മലയാളിയുമായ വിജയ് നാരയെ അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ജയിലിലായ മന്ത്രി സത്യേന്ദര്‍ ജെയിനിനേയും ഭഗത് സിങ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ എഎപി സര്‍ക്കാര്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. മനീഷ് സിസോദിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റായ്പൂരിൽ ചരിത്രം കുറിക്കുമോ വിരാട്; ടി20യിലെ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ കിങ് ഇന്ന് കളത്തിലിറങ്ങുന്നു

Cricket
  •  25 days ago
No Image

യുഎസുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കും; ‍‍ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  25 days ago
No Image

ഒരു പതാക, പല ഭയങ്ങൾ: യമാലിന്റെ ഫലസ്തീൻ ഐക്യദാർഢ്യത്തെ ഭയക്കുന്ന ഇസ്റാഈൽ മാധ്യമങ്ങൾ; In-Depth Story

Football
  •  25 days ago
No Image

ശൈത്യകാല കായികരംഗത്ത് പുതിയ ചുവടുവെപ്പ്;  ബഹ്‌റൈനില്‍ ആദ്യ ഇന്‍ഡോര്‍ സ്‌കി അക്കാദമി 

bahrain
  •  25 days ago
No Image

മുഖ്യമന്ത്രിയെ കാത്ത് കേരളം, പ്രഖ്യാപനം ഉടൻ ? ഡൽഹിയിൽ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച അവസാനിച്ചു

National
  •  25 days ago
No Image

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

Kerala
  •  25 days ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന; യുവതിയടക്കം കൂടുതൽ പേർ പിടിയിൽ

National
  •  25 days ago
No Image

ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ശക്തമായ മുന്നറിയിപ്പുമായി ബഹ്‌റൈന്‍

bahrain
  •  25 days ago
No Image

നോട്ടീസ് പീരിയഡ് ലംഘിച്ചാൽ വിനയാകും; യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള നിബന്ധനകൾ ഇങ്ങനെ

uae
  •  25 days ago
No Image

സ്വർണ്ണ തീരുവ വർദ്ധിപ്പിച്ച് ഇന്ത്യ; യുഎഇ വിപണിയിൽ റെക്കോർഡ് വിൽപ്പനയ്ക്ക് സാധ്യത

uae
  •  25 days ago