നിഷ്ക മൊമെന്റസ് ജ്വല്ലറി ഒക്ടോ.7ന് ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
ദുബായ്: ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രശസ്തമായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭം നിഷ്ക മൊമെന്റസ് ജ്വല്ലറി ദുബായ് നഗരത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് സമാരംഭിക്കുന്നു. ദുബായ് കറാമ സെന്ററില്‍ നിഷ്കയുടെ ആദ്യ ഷോറൂം ഒക്ടോബര്‍ 7ന് സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും.
സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍, ദൈനംദിന ആഭരണങ്ങള്‍ എന്നിവകളിലെ അതിമനോഹരമായ ശേഖരങ്ങളാണ് നിഷ്ക അവതരിപ്പിക്കുകയെന്ന് മോറിക്കാപ്പ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്മാന് നിഷിന് തസ്ലിം ദുബായില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു.
ഈയവസരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും, തങ്ങളുടെ ഉപയോക്താക്കളുടെ ജീവിതത്തില്‍ സംതൃപ്തിയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സമ്മാനിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കരകൗശല വൈദഗ്ധ്യവും ഗുണനിലവാരവും പ്രതിഫലിക്കുന്ന ഫ്ളാഗ്ഷിപ് സ്റ്റോറാകുമിതെന്നും അദ്ദേഹം പ്രത്യാശിച്ചു.
നിഷ്ക തുടക്കം കുറിക്കുന്നതോടെ യുഎഇ വിപണിയിലേക്കുള്ള മോറിക്കാപ്പ് ഗ്രൂപ്പിന്റെ കടന്നു വരവാണ് രേഖപ്പെടുത്തപ്പെടുന്നതെന്നും ലോകോത്തര ആഭരണങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യുവ, ചലനാത്മക ബ്രാന്‍ഡായ നിഷ്കയോടൊപ്പം തുടക്കം മുതല്‍ തന്നെ അതിന്റെ വളര്‍ച്ചയുടെ പാതയിലൂടെ സഹകരിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും ഒറിഗാമി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ്/ബ്ളൂംബോക്സ് ബ്രാന്‍ഡ് എഞ്ചിനീയേഴ്സ് സഹ സ്ഥാപകനുമായ ലയീഖ് അലി പറഞ്ഞു. ബ്രാന്‍ഡിന്റെ വിപുലീകരണ പദ്ധതികളും അദ്ദേഹം പങ്കുവച്ചു.
നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ഇന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിഷ്ക മൊമെന്റസ് ജ്വല്ലറിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സ്വര്‍ണം, വജ്രം, അണ്‍കട്ട് ഡയമണ്ട്സ്, രത്നക്കല്ലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണി നിഷ്കയിലുണ്ട്. ഒപ്പം, സമകാലിക ഡിസൈനുകളിലുള്ള ദൈനംദിന ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങളും കുട്ടികളുടെ ആഭരണങ്ങളും നിഷ്ക ഒരുക്കിയിട്ടുണ്ട്.
മാനേജിംഗ് ഡയറക്ടര്‍ റിസ്വാന് ഷിറാസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റോഷന് ഫവാസ് എന്നിവരും പ്രഖ്യാപന ചടങ്ങില്‍ നിരവധി വ്യവസായ പ്രമുഖരും ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഒരുക്കിയ പ്രഖ്യാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."