HOME
DETAILS
MAL
തമിഴ്നാട്ടില്‍ 13 കാരിയെ വിവാഹം ചെയ്ത് 17കാരന്; പൂജാരിമാരായ പിതാക്കന്മാര് അറസ്റ്റില്‍
backup
October 17 2022 | 05:10 AM
ചെന്നൈ; തമിഴ്നാട്ടില്‍ 13കാരിയെ 17 കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച കേസില്‍ രണ്ട് പേരുടെയും പിതാക്കന്മാര് അറസ്റ്റില്‍. കടലൂര്‍ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരായ ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമസബേശ ദീക്ഷിതര്‍ എന്നയാളുടെ മകളെ, വിജയബാല ദീക്ഷിതരുടെ മകന് ജ്ഞാനശേഖരനാണ് വിവാഹം കഴിപ്പിച്ച് നല്‍കിയത്.
2021 ജനുവരിയിലാണ് വിവാഹം നടത്തിയത്.
അന്ന് പെണ്‍കുട്ടിക്ക് പ്രായം പതിമൂന്നും ജ്ഞാനശേഖരന് പ്രായം പതിനേഴും ആയിരുന്നു. സാമൂഹികക്ഷേമ വകുപ്പ് അധികൃതരാണ് സംഭവത്തില്‍ കടലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനായി ക്ഷേത്ര പരിസരത്തെത്തിയ പൊലീസിനെതിരെ ദീക്ഷിതര്‍ സമുദായക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പിന്നീട് പിന്‍വാങ്ങിയിരുന്നു. കേസില്‍, ജ്ഞാനശേഖരന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."