വില്‍പ്പനക്കെത്തുന്നത് വെറും 25 മോഡലുകള്‍ മാത്രം; ബെന്‍സിന്റെ എ.എം.ജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയിലെത്തി
മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ ലക്ഷ്വറി കാറായ എ.എം.ജി ജി63 ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നാല് കോടി രൂപയോളമാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില വരുന്നത്. ലോകത്താകമാനമുള്ള വിപണികള്‍ക്കായി പുറത്തിറക്കിയ ആയിരം യൂണിറ്റുകളില്‍ വെറും 25 എണ്ണം മാത്രമാണ് കമ്പനി ഇന്ത്യയിലേക്ക് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. എന്നാല്‍ വാങ്ങാന്‍ താത്പര്യമുള്ള എല്ലാര്‍ക്കും ഈ വാഹനം അങ്ങനെ വാങ്ങാന്‍ സാധിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിങ്ങളുടെ പക്കല്‍ ഇതിനകം ഒരു മെഴ്‌സിഡസ് മെയ്ബാക്ക്, മെഴ്‌സിഡസ് എഎംജി, മെഴ്‌സിഡസ് എസ് ക്ലാസ് എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ വാങ്ങാന്‍ സാധിക്കുകയുള്ളു.
മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന് കരുത്ത് നല്‍കുന്നത് 4.0ലിറ്റര്‍ എഞ്ചിനാണ്.ഈ എഞ്ചിന്‍ 577 ബിഎച്ച്പി പവറും 850 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് 4.5 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 2024ന്റെ ആദ്യ പാദത്തില്‍ മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ ഡെലിവറി ആരംഭിക്കും.
Content Highlights:mercedes benz amg g63 grand edition launched in india and details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."