HOME
DETAILS
MAL
നബിദിനം; ഷാര്‍ജയില്‍ നാളെ പൊതുപാര്‍ക്കിങ് സൗജന്യം
backup
September 27 2023 | 16:09 PM
ഷാര്‍ജ: നബിദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് ഷാര്‍ജയില്‍ അധികൃതര്‍ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അറിയിച്ചു. എന്നാല്‍ ഔദ്യോഗിക അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പണമടച്ച് പാര്‍ക്കിങ് നടത്തേണ്ട ഇടങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല.ഇത്തരം സോണുകളെ നീല പാര്‍ക്കിങ് ചിഹ്നങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അനധികൃത പാര്‍ക്കിങും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയുണ്ടായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
Content Highlights:public parking free in sharjah tomorrow for milad un nabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."