ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ല; എല്ലാം നിയമവിധേയം: അഡ്വ. മുഹമ്മദ് ഷാ
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം വന്നുവെന്ന ചിലരുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും നിയമപരമായി മാത്രം നടക്കുന്ന സ്ഥാപനമാണിതെന്നും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റും ചന്ദ്രിക അഭിഭാഷകനുമായ അഡ്വ. മുഹമ്മദ് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിംങ് കമ്പനിയുടെ ബോര്‍ഡ് തീരുമാനപ്രകാരം നിയമപരമായി കൈക്കൊണ്ട തീരുമാനങ്ങള്‍ പ്രകാരം രാജ്യത്തെ നിയമം അനുസരിച്ച് മാത്രമേ ചന്ദ്രിക പ്രവര്‍ത്തിച്ചിട്ടുള്ളൂ.
പത്തു കോടിയോളം രൂപ കള്ളപ്പണം വെളുപ്പിച്ചെന്നും ഇക്കാര്യത്തില്‍ ഇ.ഡി എം.ഡിയെ ചോദ്യം ചെയ്‌തെന്നും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നുമുള്ള പ്രചാരണം വസ്തുതകള്‍ മറച്ചുവച്ചുള്ളതാണ്. പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഗിരീഷ് ബാബു എന്നൊരാള്‍ ഇ.ഡിക്ക് പരാതി നല്‍കിയതോടെയാണ് ചന്ദ്രിക ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
എം.ഡിക്ക് പകരം സാമ്പത്തിക വിശദീകരണം ഫൈനാന്‍സ് ഡയറക്ടര്‍ നല്‍കിയതിലെ സാങ്കേതികത്വത്തില്‍ ഹൈദരലി തങ്ങളില്‍ നിന്നും ഇ.ഡി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായി ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും സഹകരിക്കുകയുമാണ് ചന്ദ്രിക മാനേജ്‌മെന്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, ചന്ദ്രികയിലൂടെ ചില നേതാക്കള്‍ കള്ളപ്പണം വെളിപ്പിച്ചെന്നും ദുരൂഹമാണെന്നും കളളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിരാശയാകും ഫലമെന്നും അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."