HOME
DETAILS
MAL
സംസ്ഥാന ഖോ- ഖോ ചാംപ്യന്‍ഷിപ്പ് നിറമരുതൂരില്‍
backup
August 26 2016 | 01:08 AM
തിരൂര്‍: 45ാംമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിത ഖോ-ഖോ ചാംപ്യന്‍ഷിപ്പ് ശനി,ഞായര്‍ ദിവസങ്ങളില്‍ തിരൂരിന് സമീപമുള്ള നിറമരുതൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 350 ഓളം കായിക താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഖോ-ഖൊ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി. സത്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ, ഖോ-ഖോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി സജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗിരീഷ്, കായിക അധ്യാപകന്‍ വി.ടി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."