HOME
DETAILS
MAL
നരബലി;ഷാഫി പണയം വച്ച സ്വര്‍ണം കൊല്ലപ്പെട്ട പത്മത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു
backup
October 17 2022 | 14:10 PM
പത്തനംതിട്ട: നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫി പണയം വച്ച സ്വര്‍ണം കൊല്ലപ്പെട്ട പത്മത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. പത്മത്തിന്റെ മകനും സഹോദരിയും സ്വര്‍ണം തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ധനാകര്യ സ്ഥാപനത്തിലാണ് ഷാഫി സ്വര്‍ണം പണയം വച്ചത്.
പത്മയുടെ സഹോദരി പഴനിയമ്മ ഷാഫിയുമായി തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തെത്തിയാണ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. തെളിവെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാലര പവന് സ്വര്‍ണമാണ് പൊലീസ് കണ്ടെടുത്തത്. ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിന് ശേഷം ഷാഫിയുടെ വീട്ടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."