HOME
DETAILS
MAL
വിന്‍ഡീസിനോട് തോറ്റാല്‍ ഇന്ത്യക്ക് റാങ്കിങില്‍ തിരിച്ചടി
backup
August 26 2016 | 01:08 AM
ദുബൈ: വെസ്റ്റിന്‍ഡീസിനെതിരേ ശനിയാഴ്ച്ച ആരംഭിക്കുന്ന രണ്ടു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് റാങ്കിങില്‍ തിരിച്ചടി നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 128 പോയിന്റാണുള്ളത്. വിന്‍ഡീസിന് 122 പോയിന്റുണ്ട്. പരമ്പര ജയിക്കാനായാല്‍ കരീബിയന്‍ ടീമിന് 127 പോയിന്റോടെ അനായാസം രണ്ടാം റാങ്ക് സ്വന്തമാക്കാം. ഇന്ത്യയുടെ പോയിന്റ് 124 ആയി കുറയുകയും ചെയ്യും.
അതേസമയം പരമ്പരയില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ പോയിന്റിനൊപ്പമെത്താം. 132 പോയിന്റാണ് കിവീസിനുള്ളത്. പരമ്പര തോല്ക്കുകയാണെങ്കില് വിന്‍ഡീസ് 118 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."