കശുവണ്ടി കിട്ടാനില്ല; സൗജന്യ ഓണക്കിറ്റ് വിതരണം അവതാളത്തില്‍
പകരം സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം
മട്ടാഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണം കശുവണ്ടിപ്പരിപ്പിന്റെ ലഭ്യതക്കുറവ് മൂലം പലയിടങ്ങളിലും അവതാളത്തില്‍.
ഓഗസ്റ്റ് ഒന്ന്,രണ്ട് തിയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കിയത്. മൂന്ന് മുതല്‍ ഏഴ് വരെ മുന്‍ഗണനാ വിഭാഗമായ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കാനായിരുന്നു തീരുമാനം.എന്നാല്‍ അഞ്ചാം തിയതിയായിട്ടും പലയിടങ്ങളിലും വേണ്ടത്ര കിറ്റുകള്‍ എത്തിയിട്ടില്ല.അതുകൊണ്ട് തന്നെ ഓണക്കിറ്റിന്റെ വിതരണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമോയെന്ന ആശങ്ക ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ കശുവണ്ടിപ്പരിപ്പ് ലഭ്യമാകാത്ത പക്ഷം പകരം ഉല്‍പന്നം നല്‍കി കിറ്റ് പാക്കിങ് പൂര്‍ത്തിയാക്കാന്‍ സിവില്‍ സപ്ലൈസ് മാനേജിങ് ഡയരക്ടര്‍ ജില്ലാ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ശബരി കായം അമ്പത് ഗ്രാം,പുളി 250 ഗ്രാം,ആട്ട ഒരു കിലോ,പഞ്ചസാര ഒരു കിലോ ഇവയില്‍ ഏതെങ്കിലും ഒന്ന് നല്‍കി കിറ്റ് വിതരണം വേഗത്തിലാക്കാനാണ് നിര്‍ദേശം. ശര്‍ക്കര വരട്ടി ടെണ്ടര്‍ എടുത്ത സ്ഥാപനത്തില്‍ നിന്ന് സമയ ബന്ധിതമായി ലഭ്യമാകാത്ത പക്ഷം കുടുംബശ്രീ,സ്വയം സഹായ സംഘങ്ങള്‍,മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് വാങ്ങാനും നിര്‍ദേശമുണ്ട്.ഈ മാസം പതിനാറിന് മുമ്പ് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാനാണ് തീരുമാനം.എന്നാല്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കേണ്ട മൂന്ന് ദിവസം പിന്നിട്ടിട്ടും അത് നല്‍കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിക്കിടയാക്കും.റേഷന്‍ കാര്‍ഡ് ഉടമകളും കടക്കാരും തമ്മില്‍ ബഹളത്തിനും ഇത് കാരണമാകുന്നുണ്ട്.വിതരണത്തിന്റെ അവസാന തിയതി നീട്ടണമെന്ന ആവശ്യവും റേഷന്‍ വ്യാപാരികളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."