'എഎപി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഭീഷണി'; സിസോദിയയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍
ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ സമ്മര്‍ദം ചെലുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണം സി.ബി.ഐ നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി പദം വരെ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും സിസോദിയ ആരോപിച്ചു. ഈ കേസുകള്‍ ഇതുപോലെയൊക്കെയങ്ങ് മുന്നോട്ടുപോകും. തന്നെ വിശ്വസിപ്പിക്കാനായി ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്‌നിന്റെ കാര്യവും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി സിസോദിയ പറഞ്ഞു.
സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസ് നിയമത്തിന്റെ വഴി പോകുമെന്ന് സി.ബി. ഐ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിസോദിയയെ ചോദ്യം ചെയ്യുന്നതിനെതിരെ ഡല്‍ഹിയില്‍ പലയിടങ്ങളിലും എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Addressing the Media | LIVE https://t.co/HNOy986xM5
— Manish Sisodia (@msisodia) October 17, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."