കടയില്‍ കയറാന്‍ വാക്‌സിന്‍: നിര്‍ദേശത്തില്‍ സര്‍വത്ര ആശയക്കുഴപ്പം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കടകളിലും മറ്റു സ്ഥാപനങ്ങളിലും കയറണമെങ്കില്‍ കൊവിഡില്ലാ രേഖയോ വാക്‌സിന്‍ രേഖയോ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. എങ്ങനെ പരിശോധന നടത്തണമെന്ന നിര്‍ദേശം ലഭിക്കാത്തതിനാല്‍ പൊലിസ് ഇന്നലെ രംഗത്തിറങ്ങിയിട്ടില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്വം വ്യാപാരികള്‍ക്കാണോ എന്നതിലും വ്യക്തതയില്ല. ഓരോ കടകളും കയറ്റാവുന്ന ഉപഭോക്താക്കളുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. കടയില്‍ കയറാന്‍ വാക്‌സിന്‍ രേഖ, കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞെന്ന രേഖ, 72 മണിക്കൂറിനകം എടുത്ത കൊവിഡില്ലാ രേഖ എന്ന ഉത്തരവില്‍ പരക്കെ ആശയക്കുഴപ്പമുണ്ട്.
1. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്വം വ്യാപാരികള്‍ക്കാണോ അതോ പൊലിസിനാണോ?
2. വാക്‌സിന്‍ രേഖ മൊബൈല്‍ ഫോണില്‍ കാണിക്കാമോ അതോ പ്രിന്റ് ഔട്ട് എടുത്ത് കാണിക്കമോ എന്നതില്‍ അവ്യക്തത. ഇന്നലെ ബാങ്കുകളില്‍ ഉള്‍പ്പെടെ വാക്‌സിന്‍ രേഖ മൊബൈല്‍ ഫോണില്‍ കാണിച്ചിട്ടും പ്രവേശിക്കാന്‍ സമ്മതിച്ചില്ലെന്ന് ആരോപണമുണ്ട്.
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണെന്ന് ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉത്തരവില്‍ അത് കര്‍ശന ലോക്ക്ഡൗണ്‍ എന്നാണ്.
3. സംസ്ഥാനത്ത് 40 വയസിനു മുകളിലുള്ളവര്‍ക്കാണ് കൂടുതലും വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണെങ്കില്‍ ചെറുപ്പക്കാരില്‍ ഏറെയും വീട്ടിലിരിക്കേണ്ടിവരും. അത്യാവശ്യ കാര്യങ്ങള്‍ക്കു പ്രായമായവര്‍ക്കു പുറത്തു സഞ്ചരിക്കേണ്ടിവരും. അവരെ നിര്‍ബന്ധപൂര്‍വം പുറത്തിറക്കുന്നതിലൂടെ വീണ്ടും കൊവിഡ് ബാധിക്കാനുള്ള (ബ്രേക് ത്രൂ ഇന്‍ഫക്ഷന്‍) സാധ്യതയുണ്ട്.
4. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കിയാണ് ഇനി അടച്ചിടല്‍. രോഗനിരക്ക് 10 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതില്‍ വ്യക്തതയില്ല.
5. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് വെറും 43 ശതമാനം പേര്‍ മാത്രമാണ്. കൊവിഡ് വന്നവരും ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരും കൂട്ടിയാലും അന്‍പതു ശതമാനത്തിനു മുകളില്‍ പോകില്ല. ബാക്കി അന്‍പതു ശതമാനം പേര്‍ പുറത്തുനില്‍ക്കേണ്ടി വരും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയില്ല.
6. ഉത്തരവുപ്രകാരം കടകളില്‍ എങ്ങനെ പരിശോധന നടത്തണമെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റിനോ പൊലിസിനോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല.
7. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കടകളില്‍ പോകാന്‍ വാക്‌സിന്‍ രേഖ നിര്‍ബന്ധമാണെന്ന ഉത്തരവ് തിരുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുറത്തിറക്കിയത് പ്രായോഗിക നിര്‍ദേശങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."