ഒളിംപിക്‌സില്‍ മെഡല്‍ കുറഞ്ഞു ഉത്തരകൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ വിധികള്‍
സിയൂള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റും ഏകാധിപത്യ ഭരണത്തിന് കുപ്രസിദ്ധനുമായ കിം ജോങ് ഉന്‍ ഇപ്പോള്‍ ഉത്തര കൊറിയന്‍ കായിക താരങ്ങളുടെ പേടിസ്വപ്നമാണ്. വേറൊന്നുമല്ല കാര്യം. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങളെ കാത്തിരിക്കുന്ന കടുത്ത ശിക്ഷാ വിധികള്‍ തന്നെ കാരണം.
ഒളിംപിക്‌സില്‍ തിളങ്ങാത്ത താരങ്ങളെ അപകടകരമായ കല്‍ക്കരി ഖനികളില്‍ ജോലിക്കയക്കുന്നതു പോലുള്ള ശിക്ഷാ നടപടികളാണ് കിം നല്‍കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. റിയോയില്‍ നിന്ന് ഏഴു മെഡലുകളാണ് ഉത്തരകൊറിയ സ്വന്തമാക്കിയത്. ഇതില്‍ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണുള്ളത്. നേരത്തെ 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നാലു സ്വര്‍ണവും രണ്ടു വെങ്കലവുമടക്കം ആറു മെഡലുകളായിരുന്നു ഉത്തര കൊറിയ സ്വന്തമാക്കിയത്. എന്നാല്‍ ഇത് ഉന്നിനെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു സ്വര്‍ണമടക്കം 17 മെഡലുകള്‍ നേടണമെന്നാണ് ഉന്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നത് 31 അംഗ സംഘത്തിനെയാണ് ഉത്തര കൊറിയ റിയോയിലേക്കയച്ചത്.
ഈ താരങ്ങളെല്ലാം കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാരണത്താല്‍ താരങ്ങളുടെ പ്രകടനം മോശമായെന്നാണ് കരുതുന്നത്. അതേസമയം കല്‍ക്കരി ഖനിയിലെ ജോലി കൂടാതെ ഈ താരങ്ങളുടെ റേഷന്‍ വെട്ടിക്കുറയ്ക്കുക, മോശം വീടുകളിലേക്ക് താമസം മാറ്റിപ്പിക്കുക, തുടങ്ങിയ ശിക്ഷാ വിധികളും ഉണ്ട്. അതേസമയം മെഡല്‍ നേടിയ താരങ്ങള്‍ക്ക് മികച്ച താമസം, റേഷന്‍, കാര്‍, മറ്റു സമ്മാനങ്ങള്‍ തുടങ്ങിയവ ലഭിക്കും. നിലവില്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുകയാണ് ഉന്നിന്റെ ഭരണകൂടം.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം പാര്‍ട്ടി വക്താവ് നിഷേധിച്ചിട്ടുണ്ട്. താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ഉത്തരകൊറിയ നല്‍കുകയെന്നും മെഡല്‍ നേടാത്തവരെ ശിക്ഷിക്കുകയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. നേരത്തെ 2010 ലോകകപ്പില്‍ ഉത്തര കൊറിയ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത ഏഴു ഗോളിന് തോറ്റതിന് പിന്നാലെ രാജ്യത്തെ അപമാനിച്ചെന്നാരോപിച്ച് ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകരെയും ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."