മുട്ടില്‍മരംമുറി: 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ഈടാക്കാന്‍ റവന്യൂവകുപ്പ്
മുട്ടില്‍മരംമുറി: 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ഈടാക്കാന്‍ റവന്യൂവകുപ്പ്
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ റവന്യൂവകുപ്പ് പിഴ ചുമത്തിത്തുടങ്ങി. സ്ഥലം ഉടമകള്‍ക്കും മരം മുറിച്ചവര്‍ക്കുമാണ് പിഴ നോട്ടിസുകള്‍ നല്‍കിതുടങ്ങിയത്. ഇവരില്‍ നിന്ന് എട്ട് കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കേസില്‍ റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെ 35 പേര്‍ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടി
സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടിസില്‍ പറയുന്നു.
27 കേസുകളിലെ വിലനിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടിസ് അയക്കുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."