കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ്. ബാനര്‍ജി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ്. ബാനര്‍ജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി.
ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി. സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. മക്കള്‍: ഓസ്കാര്‍, നൊബേല്‍. ബാനര്‍ജി പാടിയ 'താരക പെണ്ണാളെ കതിരാടും മിഴിയാളെ' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
മികച്ച യുവ പ്രതിഭയായി 2014ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ ലെയ്നിലായിരുന്നു താമസം. ബാനര്‍ജിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."