HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചക്രവാതചുഴി; കേരളത്തില്‍ മഴ തുടരും
backup
September 28 2023 | 05:09 AM
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചക്രവാതചുഴി; കേരളത്തില്‍ മഴ തുടരും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും അറബി കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തിപ്പെടും. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 30 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 1 ന് ഈ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടുകയും തുടര്‍ന്ന് ഒഡിഷ - ആന്ധ്ര തീരത്തേക്ക് നീങ്ങുകയും ചെയ്യും.
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴയും ഇടിമിന്നലും തുടരാന്‍ സാധ്യത. ഇന്നു മുതല്‍ ഒക്ടോബര്‍ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."