HOME
DETAILS

ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ചു പ്രതിയെ കീഴടക്കാൻ വെടിയുതിർത്ത് പൊലിസ്

  
backup
October 18, 2022 | 4:51 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%af%e0%b4%be%e0%b4%af-%e0%b4%ae%e0%b4%95%e0%b5%bb-%e0%b4%ae%e0%b4%be%e0%b4%a4


കോഴിക്കോട് • ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമാസക്തനായി അഞ്ചു മണിക്കൂറോളം ഭീതി പടർത്തിയ പ്രതിയെ ഒടുവിൽ വെടിയുതിർത്താണ് പൊലിസ് കീഴ്‌പ്പെടുത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ തറമ്മൽ ഹൗസിൽ ഷാജി (50), ഭാര്യ ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുമാർ (27) കുത്തിപ്പരുക്കേൽപ്പിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിക്ക് വാരിയെല്ലിനും കഴുത്തിനും മാതാവ് ബിജിക്ക് പിൻകഴുത്തിനു താഴെയുമാണ് കുത്തേറ്റത്. ഇരുവരും അപകടനില തരണംചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


ഞായറാഴ്ച കുറ്റിപ്പുറത്തുവച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട ഷൈനിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊലിസ് ഇയാളുടെ പിതാവുമായി സംസാരിച്ച് വാഹനത്തിൽ വീട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. വീട്ടിൽ വച്ച് വാക്കുതർക്കത്തിനൊടുവിൽ പിതാവ് ഷാജിയെയാണ് ഷൈൻ ആദ്യം ആക്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നടക്കാവ് പൊലിസ് സ്ഥലത്തെത്തുമ്പോഴേക്കും അമ്മ വിജിയെയും ഷൈൻ കത്തികൊണ്ട് കുത്തിയിരുന്നു. ഇവരെ പൊലിസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൊലിസിന്റെ കൺമുന്നിൽ വച്ചും ഷൈൻ അച്ഛനെ ആക്രമിച്ചു. പൊലിസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ലഹരിയിലായിരുന്ന പ്രതി വഴങ്ങിയില്ല.


പിതാവ് ഷാജിയുടെ ഒരു കാൽ ഷൈൻ നേരത്തെ അടിച്ചൊടിച്ചിരുന്നു. അസുഖബാധിതനായി കിടക്കുകയായിരുന്ന ഇയാളുടെ ശരീരത്തിൽ കയറിയിരുന്നാണ് കത്തി ഉപയോഗിച്ച് കുത്തിയത്. യുവാവ് ഒരുതരത്തിലും വഴങ്ങുന്നില്ലെന്ന് കണ്ട പൊലിസ് രണ്ടുതവണ വെടിയുതിർത്താണ് സാഹസികമായി ഷൈനിനെ കീഴടക്കിയത്. പിന്നീട് പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  4 minutes ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  7 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം

Kerala
  •  11 hours ago
No Image

കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ

Kerala
  •  12 hours ago