HOME
DETAILS

തിരുവനന്തപുരം വിമാനത്താവളം: നടത്തിപ്പ് അദാനിക്കു തന്നെ

  
backup
October 18 2022 | 04:10 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-32

ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡൽഹി • തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനുതന്നെ. ഇതുസംബന്ധിച്ച കേരളത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി.
അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറ്റം ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടിയെ സംസ്ഥാന സർക്കാരും തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി എംപ്ലോയിസ് യൂനിയനും ആണ് എതിർത്തത്. കൈമാറ്റം നടന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ഹരജി തള്ളി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.


നേരത്തെ കേന്ദ്രനടപടി ചോദ്യംചെയ്ത് കേരള ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച ഹരജി 2020 ഒക്ടോബറിൽ തള്ളിയിരുന്നു. ഇതോടെയാണ് കേസ് സുപ്രിംകോടതിയിലെത്തിയത്. അതേസമയം, വിമാനത്താവളത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.


വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഈ സാഹചര്യത്തിൽ സർക്കാരിന് അവകാശം നിലനിൽക്കെയാണ് കൈമാറ്റം നടന്നതെന്നുമാണ് കേരളം വാദിച്ചത്.
വിമാനത്താവളം നടത്തി പരിചയമുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പെന്നും സംസ്ഥാനം അറിയിച്ചു.
എന്നാൽ കഴിഞ്ഞവർഷം നവംബറിൽ കൈമാറ്റം നടന്ന സാഹചര്യത്തിൽ ഇപ്പോൾ ഇടപെടുന്നതിന് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിക്കുകായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  9 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago