HOME
DETAILS

നബിദിനം: ദുബൈയിലും അബുദാബിയിലും ഇന്ന് പാർക്കിങ് സൗജന്യം; മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സമയത്തിൽ മാറ്റം

  
backup
September 29 2023 | 04:09 AM

parking-will-be-free-today-at-dubai-and-abudhabi

നബിദിനം: ദുബൈയിലും അബുദാബിയിലും ഇന്ന് പാർക്കിങ് സൗജന്യം; മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സമയത്തിൽ മാറ്റം

ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം പ്രമാണിച്ച് ദുബൈയിലും അബുദാബിയിലും ഇന്ന് വിവിധ ഇടങ്ങളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുതൽ നാളെ രാവിലെ വരെയാണ് പൊതുഗതാഗത-മുനിസിപ്പൽ അധികാരികൾ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. പൊതുഗതാഗത സർവീസിൽ ഇന്ന് മാറ്റങ്ങളും ഉണ്ടാകും.

ദുബൈ

സൗജന്യ പാർക്കിങ്

സെപ്റ്റംബർ 29 വെള്ളിയാഴ്ച എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളും സൗജന്യമായിരിക്കും. സെപ്റ്റംബർ 30 ശനിയാഴ്ച പണമടച്ചുള്ള പാർക്കിംഗ് വീണ്ടും ആരംഭിക്കും. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) യാണ് ഈ അറിയിപ്പ് നൽകിയത്.

മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾക്ക് സൗജന്യ പാർക്കിങ് ബാധകമല്ല.

ദുബൈയിലെ വിവിധ പൊതുഗതാഗതങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിവിധ സേവനങ്ങളുടെ പുനഃക്രമീകരിച്ച സമയം അറിയാം.

ദുബൈ മെട്രോ

ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) ഓടും.

ദുബൈ ട്രാം

ദുബായ് ട്രാം രാവിലെ 6 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) പ്രവർത്തിക്കും.

പൊതു ബസുകൾ

സെപ്റ്റംബർ 29 വെള്ളിയാഴ്ച ദുബൈ ബസ് സർവീസിന്റെ സമയം പുലർച്ചെ 5 മുതൽ 12.30 വരെ (അടുത്ത ദിവസം) ആയിരിക്കും. എല്ലാ മെട്രോ ലിങ്ക് ബസ് സർവീസുകളും മെട്രോ ടൈംടേബിളുമായി സമന്വയിപ്പിക്കും.

അന്തർ നഗര ബസ് റൂട്ടുകൾ

സർവീസ് നടത്തുന്ന അന്തർ-സിറ്റി ബസ് റൂട്ടുകൾ ഇവയാണ്:'

  • E16 - അൽ സബ്ഖ മുതൽ ഹത്ത വരെ
  • E100 - അൽ ഗുബൈബ മുതൽ അബുദാബി വരെ
  • E101 - ഇബ്നു ബത്തൂത്ത മുതൽ അബുദാബി വരെ
  • E102 - അൽ ജാഫിലിയ മുതൽ മുസ്സഫ കമ്മ്യൂണിറ്റി വരെ
  • E201 - അൽ ഗുബൈബ മുതൽ അൽ ഐൻ വരെ
  • E303 - യൂണിയൻ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈലിലേക്ക്
  • E306 - അൽ ഗുബൈബ മുതൽ ഷാർജയിലെ അൽ ജുബൈൽ വരെ
  • E307 - സിറ്റി സെന്റർ ദെയ്‌റ മുതൽ ഷാർജയിലെ അൽ ജുബൈൽ വരെ
  • E307A - അബു ഹെയിൽ മുതൽ ഷാർജയിലെ അൽ ജുബൈൽ വരെ
  • E315 - ഇത്തിസലാത്ത് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ മുവൈലെയിലേക്ക്
  • E400 - യൂണിയൻ സ്റ്റേഷനിൽ നിന്ന് അജ്മാനിലേക്ക്
  • E411 - എത്തിസലാത്ത് സ്റ്റേഷനിൽ നിന്ന് അജ്മാനിലേക്ക്
  • E700 - യൂണിയൻ സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്ക്.

അബുദാബി

രാജ്യതലസ്ഥാനമായ അബുദാബിയിലും പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം പ്രമാണിച്ച് സൗജന്യ പാർക്കിങ് ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 7.59 വരെ മവാഖിഫ് ഉപരിതല പാർക്കിംഗ് സ്ഥലങ്ങൾ എമിറേറ്റിൽ സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ പൊതുഗതാഗത അതോറിറ്റി – ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി) അറിയിച്ചു.

മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയ M18 ലെ പാർക്കിംഗ് ഏരിയ വെള്ളി, ശനി, ഞായർ ദിവസന്തങ്ങളിൽ സൗജന്യമായിരിക്കും.

ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്നും ഐ.ടി.സി വ്യക്തമാക്കി. സെപ്റ്റംബർ 30 ശനിയാഴ്ച മുതൽ ടോൾ ഗേറ്റ് ചാർജുകൾ പുനരാരംഭിക്കും.

പൊതു ഗതാഗതം:

ഐ.ടി.സി അറിയിപ്പ് അനുസരിച്ച്, പൊതു ബസുകൾ വാരാന്ത്യത്തിലും ഔദ്യോഗിക അവധിയിലും പതിവ് ഷെഡ്യൂൾ പിന്തുടരും.

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ:

ഐടിസിയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ പൊതു അവധി ദിനങ്ങളിൽ അടച്ചിരിക്കും. ഒക്ടോബർ 2 തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ചാനലുകൾ വഴി ഐ.ടി.സി ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാം:

  • അബുദാബിയുടെ ടോൾ ഗേറ്റിനായുള്ള ‘ദർബ്’ ആപ്പ്
  • എമിറേറ്റിന്റെ ഔദ്യോഗിക പൊതുഗതാഗത ആപ്പായ ‘ദർബി’ ആപ്പ്
  • ഐ.ടി.സി കോൾ സെന്റർ - 800850
  • അബുദാബി ടാക്സി സർവീസസ് കോൾ സെന്റർ - 600535353
  • അബുദാബിയുടെ ഔദ്യോഗിക ഓൺലൈൻ സർക്കാർ സേവന പ്ലാറ്റ്ഫോമായ TAMM പ്ലാറ്റ്ഫോം - www.tamm.abudhabi.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago