പടിഞ്ഞാറന്‍ ജറൂസലേമിനെ തലസ്ഥാനമായി അംഗീകരിക്കില്ലെന്ന ഓസ്ട്രേലിയയുടെ നിലപാടിനെതിരേ ഇസ്രാഈല്‍
ജറൂസലേം: പടിഞ്ഞാറന്‍ ജറൂസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ഓസ്ട്രേലിയയുടെ മുന്‍ നിലപാടില്‍ മാറ്റംവരുത്തിയതിനെതിരേ ഇസ്രാഈല്‍ ശക്തമായി രംഗത്ത്. ഓസ്ട്രേലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വേണ്ടത്ര ആലോചിക്കാതെയാണ് ഓസ്ട്രേലിയയുടെ തീരുമാനമെന്നും മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ കുറച്ചുകൂടി അവധാനതയോടെ അവര്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി യാഇര്‍ ലാപിഡ് പ്രതികരിച്ചു. ജറുസലേം ഇസ്രാഈലിന്റെ എക്കാലത്തേയും തലസ്ഥാനമാണെന്നും ഒരു കാലത്തും അതില്‍ മാറ്റമുണ്ടാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സമാധാന ചര്‍ച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ട കാര്യമാണിതെന്നും ഏകപക്ഷീയമായി രാജ്യതലസ്ഥാനം പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് അഭിപ്രായപ്പെട്ടതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയയുടെ പുതിയ നിലപാടില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ഇസ്രാഈല്‍ ദ്വിരാഷ്ട്ര ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ലെന്നും ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."