HOME
DETAILS
MAL
ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
October 18 2022 | 07:10 AM
കൊച്ചി: അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ യുക്തിവാദി സംഘം നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേതുടര്‍ന്ന് കോടതി ഹരജി തീര്‍പ്പാക്കി.
അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരായ നിയമം ഉടന്‍ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു. മതവിശ്വാസിയാകുന്നത് അന്ധ വിശ്വാസമല്ല. അതേസമയം, ശാസ്ത്ര യുഗത്തില്‍ ശാസ്ത്രത്തെ അംഗീകരിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."